തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. ഇനി മുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും. ഇതോടെ ഓൺലൈൻ വിവാഹ രജിസ്ട്രേഷന് വേഗത കൂടും.
കോവിഡ് പശ്‌ചാത്തലത്തിലാണ് സംസ്‌ഥാനത്ത് ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് അനുമതി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ നടത്താമെന്നായിരുന്നു ഉത്തരവ്. സെപ്റ്റംബര്‍ ഒൻപതിന് ഇറങ്ങിയ ഈ ഉത്തരവാണ് സർക്കാർ ഭേദഗതി ചെയ്‌തത്.
തദ്ദേശ സ്‌ഥാപനങ്ങളിലെ രജിസ്ട്രാര്‍ക്ക് ഇതിനായി അനുമതി നല്‍കിയെങ്കിലും മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ സംസ്‌ഥാനത്തെ എല്ലാ രജിസ്‌ട്രേഷനുകള്‍ക്കും തിരുവനന്തപുരത്ത് നിന്ന് പ്രത്യേകം അനുമതി വേണം എന്നത് പ്രയാസം സൃഷ്‌ടിച്ചതോടെയാണ് തീരുമാനത്തില്‍ ഭേദഗതി വരുത്തിയത്.
Read Also: കോവിഡ് അവലോകനയോഗം; സംസ്‌ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്