വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

By News Bureau, Malabar News
minister mv govindan
Ajwa Travels

തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി മന്ത്രി എംവി ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയാകുമെന്ന് മന്ത്രി അറിയിച്ചു.

2008ലെ വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമെന്യേ നിർബന്ധമായും രജിസ്‌റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നത്.

വിവാഹ രജിസ്‌ട്രേഷനായി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

പലയിടങ്ങളിലും നിലവിൽ ജനനത്തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ നിന്നാണ് രജിസ്‌ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധിക വിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയത്; മന്ത്രി വ്യക്‌തമാക്കി.

Most Read: മോഡലുകളുടെ മരണം; സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE