കീവ്: റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. കീവിയിൽ വെച്ച് യുക്രൈൻ- യുകെ നയതന്ത്രജ്‌ഞർ തമ്മിൽ നടന്ന ചർച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനഃസ്‌ഥാപിക്കണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടത്.
ഇതിനായുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും യോഗത്തിൽ തീരുമാനിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കൻ ഉദ്യോഗസ്‌ഥരുമായി യുക്രൈൻ പ്രതിനിധികൾ ചർച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂർവം അവസാനിപ്പിക്കാൻ സാധ്യമായതെന്തും ചെയ്യുമെന്ന സെലെൻസ്‌കിയുടെ പ്രസ്‌താവന.
”കീവിൽ വെച്ച് യുക്രൈനിലേയും യുകെയിലെയും നയതന്ത്ര ഉദ്യോഗസ്‌ഥർ തമ്മിൽ വളരെ ഫലപ്രദമായ കൂടിക്കാഴ്‌ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങൾ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്‌തു. ഈ പിന്തുണയ്‌ക്ക് നന്ദിയുണ്ട്. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ യുക്രൈൻ നിശ്‌ചയദാർഢ്യം ചെയ്‌തിരിക്കുന്നു.
അടുത്ത ആഴ്‌ച ഞാൻ സൗദി അറേബ്യ സന്ദർശിക്കും. തിങ്കളാഴ്‌ച കിരീടാവകാശിയുമായുള്ള എന്റെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം, യുക്രൈൻ നയതന്ത്ര, സൈനിക പ്രതിനിധികൾ ചൊവ്വാഴ്‌ച അമേരിക്കൻ സംഘവുമായും കൂടിക്കാഴ്‌ച നടത്തും. യുക്രൈൻ സംഘത്തിൽ ആൻഡ്രി യെർമാക്, ആൻഡ്രി സിബിഹ, റുസ്‌റ്റം ഉമെറോവ്, പാവ്‌ലോ പാലിസ എന്നിവർ ഉൾപ്പെടും”- സെലെൻസ്‌കി എക്‌സിൽ കുറിച്ചു.
ഈ യുദ്ധത്തിന്റെ ആദ്യ നിമിഷം മുതൽ തന്നെ യുക്രൈൻ സമാധാനം തേടുകയാണ്. ആവശ്യമായ തീരുമാനങ്ങളും നടപടികളും ചർച്ച ചെയ്‌ത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യാഥാർഥ്യ ബോധമുള്ള നിർദ്ദേശങ്ങൾ മേശപ്പുറത്തുണ്ട്. വേഗത്തിലും ഫലപ്രദമായും നീങ്ങുക എന്നതാണ് പ്രധാനമെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































