മുംബൈ: വോട്ട് ജിഹാദ് പരാമർശവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും രംഗത്ത്. ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ളാദേശി പൗരൻമാരുടെ ശ്രമം വോട്ട് ജിഹാദ് 2 ആണെന്നാണ് ഫഡ്‌നാവിസിന്റെ ആരോപണം.
ഷിൻഡെയിൽ ബിജെപി സംസ്‌ഥാന കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഫഡ്‌നാവിസിന്റെ പരാമർശം. മഹാരാഷ്‌ട്ര തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്‌ചാത്തലത്തിലായിരുന്നു പ്രസ്‌താവന.
”ബംഗ്ളാദേശി പൗരൻമാർ വ്യാപകമായി നുഴഞ്ഞുകയറുന്നുണ്ട്. നാസിക്കിലെ അമരാവതിയിലും മാലെഗാവിലും നൂറോളം കേസുകൾ റിപ്പോർട് ചെയ്‌തു. മിക്കയാളുകളും ഏകദേശം 50 വയസുള്ളവരാണ്. നിയമവിരുദ്ധമായി അവർ രേഖകൾ സംഘടിപ്പിക്കുന്നു. ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രിയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കണം”- ഫഡ്‌നാവിസ് പറഞ്ഞു.
നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് വോട്ട് ജിഹാദ് പരാമർശം ഫഡ്‌നാവിസ് നടത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവെച്ചു ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും). ‘ഏക് ഹേ തോ സേഫ് ഹെ’ (ഒരുമിച്ച് നിന്നാണ് സുരക്ഷിതരാണ്) എന്നീ മുദ്രാവാക്യങ്ങൾ ബിജെപി ഉയർത്തിയിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം