ബേപ്പൂര്‍ : കോഴിക്കോട് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശിനിയായ ബേബി(62)യാണ് മരിച്ചത്. ബേപ്പൂരിലെ നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ് മരിച്ച ബേബി. ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് മടങ്ങാനായി നടക്കുമ്പോള്‍ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമായ കണ്ടെത്തിയത്. ബേപ്പൂരിലെ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലാണ് ബേബി വോട്ട് ചെയ്‌തത്. സ്‌കൂളിനടുത്ത് തന്നെയുള്ള ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് മരിച്ച ബേബിയുടെ വീട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് നാല് ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.
Read also : സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് വീണ്ടും കോടതി അനുമതി







































