ആലപ്പുഴ: വിഎസ് അച്യുതാനന്ദന്റെ തപാൽ വോട്ടിന് സാങ്കേതിക തടസം. വിഎസിന് വോട്ടുള്ള ആലപ്പുഴയിലെ വീട്ടിൽ രണ്ട് തവണ ഉദ്യോഗസ്‌ഥരെത്തി മടങ്ങി. അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടറായ വിഎസ് ഇപ്പോൾ തിരുവനന്തപുരത്താനുള്ളത്.
വീട്ടിൽ ആളില്ലെന്ന റിപ്പോർട്ടാണ് ഉദ്യോഗസ്‌ഥർ നൽകിയിരിക്കുന്നത്. ആരോഗ്യ പ്രശ്‍നങ്ങൾ കാരണം വിഎസിന് യാത്ര ചെയ്യാൻ സാധിക്കാത്ത സ്‌ഥിതിയാണുള്ളത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യം കൂടി പരിഗണിക്കുന്നുണ്ട്. മണ്ഡലത്തിന്റെ അതിർത്തി കടന്ന് ഉദ്യോഗസ്‌ഥർക്ക് തപാൽ വോട്ട് ശേഖരിക്കാനും കഴിയില്ല.
അദ്ദേഹത്തിന്റെ മകൻ അരുൺ കുമാറിന്റെ അഭ്യർഥന പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി നേടി തിരുവനന്തപുരത്തെത്തി തപാൽ വോട്ട് രേഖപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
Also Read: മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ







































