തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മൽസര രംഗത്തേക്ക് ഇനി ഇല്ലെന്നാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്‌തമാക്കി. എങ്കിലും സംഘടനാ രംഗത്ത് സജീവമായി തുടരുമെന്നും സുധീരന്‍ പറഞ്ഞു.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കണമെന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായി, എന്നാല്‍ തനിക്ക് താൽപര്യമില്ലെന്ന് വ്യക്‌തമാക്കി എന്ന് സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നുംതന്നെ അന്തിമമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇപി ജയരാജനും മൽസര രംഗത്ത് നിന്ന് മാറുകയാണെന്ന് വ്യക്‌തമാക്കി രംഗത്ത് വന്നിരുന്നു.
Read also: നിലമ്പൂർ രാധ വധക്കേസ്; രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു