തലശ്ശേരി: തലശ്ശേരിയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന മാരകായുധങ്ങൾ കണ്ടെത്തി. തലശ്ശേരി നഗരസഭാ പരിധിയിലെ നിട്ടൂർ കൂലോത്തുമ്മലിലെ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് മാരകായുധങ്ങൾ കണ്ടെത്തിയത്. ഒരു കത്തിവാളും എസ് ആകൃതിയിലുള്ള നാല് കത്തികളുമാണ് കണ്ടെടുത്തത്.
ആയുധങ്ങൾ ധർമടം പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ധർമടം പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
ബോംബ് സ്ക്വാഡിലെ എസ്ഐ ബാബു, ധർമടം പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ശ്രീജിത്ത്, രതീശൻ, സിപിഒമാരായ നിധിൻ, വിനീഷ് എന്നിവരാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.
Most Read: ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു




































