കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്‌റ്റ് ഓഫിസിന് എതിർവശത്തെ വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേൽപിച്ചു. കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ കാട്ടുപന്നി സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകനെയും ആക്രമിച്ചു.
ഈങ്ങാപ്പുഴ പാലക്കാമറ്റത്തിൽ ലിജോ ജോസഫിനാണ് (33) കുത്തേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിൽ നിന്ന് പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. കടയിലെ ഗ്‌ളാസ് ഉൾപ്പടെ പന്നി തകർത്തു. കൃഷി നശിപ്പിക്കാനെത്തുന്ന പന്നികൾ പകൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് ഭീതി പരത്തുന്നുണ്ട്.
Most Read: ‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ