വയനാട്: കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ പിടിയിൽ. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്തീൻ (46) ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രി ബാവലി അമ്പത്തിയെട്ടാംമൈൽ വനത്തിലായിരുന്നു സംഭവം. സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പോത്തിനെ കൊന്ന് ഇറച്ചിയാക്കി വീതിക്കുന്ന ആറംഗ സംഘത്തെ കണ്ടത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ബാക്കി അഞ്ച് പേരും ഓടി രക്ഷപെട്ടു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് മൂന്ന് കത്തികൾ, വെടിയുണ്ട, ബാഗ്, തുണികൾ, ചാക്ക് എന്നിവ കണ്ടെടുത്തു. ഏകദേശം എട്ട് വയസുള്ള കാട്ടുപോത്തിനെയാണ് ഇവർ വെടിവെച്ച് കൊന്നത്. ബാവലി സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത്.
Read Also: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയം; ഐഎംഎ







































