തിരുവനന്തപുരം: പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു. പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിലെ മങ്കയം വെങ്കിട്ട മൂട് ഭാഗത്താണ് കാട്ടുതീ പടരുന്നത്. ഇപ്പോൾ വനത്തിനകത്താണ് തീ പടരുന്നത്. ഇന്നലെ ഉച്ചയോടെ പിടിച്ച തീ ഇതുവരെയും അണഞ്ഞില്ല. ഫയർഫോഴ്‌സ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്നലെ ഉച്ചക്ക് വനത്തിന്റെ ഭാഗത്ത് തീ പിടിച്ച സ്‌ഥലം വാച്ചർമാർ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പിടിച്ചു. വനത്തിൽ നല്ല കാറ്റ് ഉള്ളതിനാലാണ് തീ പടരുന്നത്. നിലവിൽ അടിക്കാട് 5 ഏക്കറോളം കത്തി നശിച്ചു. പാലോട് റേഞ്ചിലെ വാച്ചർമാരും വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്ഥലത്തുണ്ട്. തിരുവനന്തപുരം ഡിഎഫ്ഒ സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്.
Most Read: ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും