ചിലിയിൽ കാട്ടുതീ പടരുന്നു; 112 മരണം- അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
wildfire
Representational image
Ajwa Travels

ചിലി: ചിലിയിൽ കാട്ടുതീ പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്. തീ പടരുന്ന സാഹചര്യത്തിൽ ചിലിയിൽ പ്രസിഡണ്ട് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.

വാൽപുറേസോയിൽ കാട്ടുതീ പടരുന്നതിനാൽ ഇനിയും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ബോറിക്ക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

രക്ഷാ പ്രവർത്തനങ്ങൾക്കായി 1400 അഗ്‌നിശമന ഉദ്യോഗസ്‌ഥരും 1300 സൈനികരും 31 അഗ്‌നിശമന രക്ഷാ ഹെലികോപ്‌ടറുകളും രംഗത്തുണ്ട്. ഉയർന്ന താപനിലയും കാട്ടുമടക്കം കാലാവസ്‌ഥ മോശമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.

Most Read| ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE