കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടിൽ ഉറച്ച് സംസ്‌ഥാന സർക്കാർ. അതിജീവതയ്‌ക്ക് ഒപ്പമെന്ന് സർക്കാർ ആവർത്തിച്ചു. അതിജീവത സമർപ്പിച്ച ഹരജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവത നൽകിയ ഹരജിയിലാണ് സർക്കാരിന്റെ മറുപടി.
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതടക്കമുള്ള തുടർ നടപടികൾ ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്‌തമാക്കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണയാണ് തുറക്കപ്പെട്ടത്. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്‌സസ് ചെയ്‌തിരിക്കുന്നത്. ഇക്കാര്യം സ്‌ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്‌എസ്‌എൽ ഡയറക്‌ടറുടെ റിപ്പോർട്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.
Most Read: ഇടുക്കിയിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ







































