ഇടുക്കിയിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

By News Desk, Malabar News
rape case
Representational Image
Ajwa Travels

രാജാക്കാട്: ഇടുക്കിയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ കൂടി പോലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ ഇപ്പോഴും പോലീസ് കസ്‌റ്റഡിയിലാണ്.

കേസിൽ ആകെ ആറ് പേരാണ് ഇതുവരെ അറസ്‌റ്റിലായത്‌. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെ തിങ്കളാഴ്‌ച അറസ്‌റ്റ്‌ ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. നാലുപേർ തന്നെ ബലാൽസംഗം ചെയ്‌തുവെന്നും രണ്ടുപേർ അതിന് സഹായം നൽകുകയും സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പശ്‌ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്. സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌തു. ദൃക്‌സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ തിങ്കളാഴ്‌ച നാലുപേരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ ശിവയും സുഗന്ധും തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. തുടർന്ന് പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തിയാണ് ഇരുവരെയും പിടികൂടിയത്.

Most Read: തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്‌ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE