വയനാട്: വെന്നിയോട് പുഴയിൽ ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്ന സ്‍ത്രീ മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് മരിച്ചത്. മകൾ ദക്ഷക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 6.20 ഓടുകൂടിയാണ് ദർശനയുടെ മരണം സ്‌ഥിരീകരിച്ചത്. ഇന്നലെ നാലുമണിയോടുകൂടി ഇവർ നാലു വയസുകാരിയായ മകൾ ദക്ഷയുമായി പുഴയിൽ ചാടുകയായിരുന്നു.
വെന്നിയോട് സ്വദേശി ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്. വെന്നിയോട് പാത്തിക്കൽ പാലത്തിൽ നിന്നാണ് ഇവർ കൈവരി എടുത്തു ചാടിയത്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇവരെ കരക്കെത്തിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിശദ പരിശോധനയിൽ ദർശനയുടെ ഉള്ളിൽ വിഷം ചെന്നിട്ടുള്ളതായും സ്‌ഥിരീകരിച്ചു.
Kerala News: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം