ന്യൂയോര്‍ക്ക്: ലോകത്ത് 12.34 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. ലോകത്താകെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രണ്ട് കോടിയിലധികം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിലുള്ളത്. മരണസംഖ്യ 27 ലക്ഷം കടന്നു.
രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ്.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാമതുള്ള അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത് മൂന്ന് കോടിയിലധികം പേര്‍ക്കാണ്. മരണസംഖ്യ അഞ്ചരലക്ഷം പിന്നിട്ട യുഎസിൽ അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്.
1.19 കോടി ആളുകൾക്കാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 70,000ത്തിൽ അധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ ചികിൽസയിൽ കഴിയുന്നത് പത്ത് ലക്ഷത്തിലധികം പേരാണ്. 2.92 ലക്ഷം പേര്‍ക്ക് ഇതുവരെ ജീവൻ നഷ്‌ടമായി.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത് 40,000ത്തിൽ അധികം പേര്‍ക്കാണ്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 1.15 കോടി കടന്നു. 1.59 ലക്ഷം പേര്‍ക്ക് ഇതിനോടകം ജീവൻ നഷ്‌ടമായ ഇന്ത്യയിൽ നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിൽസയിലുള്ളത്.
Read Also: കോവിഡ് വ്യാപനം; മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ റാപ്പിഡ് ടെസ്‌റ്റ്







































