കോവിഡ് വ്യാപനം; മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ റാപ്പിഡ് ടെസ്‌റ്റ്

By Staff Reporter, Malabar News
covid test
Representational Image
Ajwa Travels

മുംബൈ: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഷോപ്പിംഗ് സെന്ററുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്‌ച മുതലാണ് റാപ്പിഡ് ടെസ്‌റ്റ് ആരംഭിക്കുന്നത്.

പരിശോധനക്ക് വിസമ്മതിച്ചാല്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല.

അതേസമയം ഷോപ്പിങ് സെന്ററുകള്‍ ഒഴികെയുള്ള സ്‌ഥലങ്ങളില്‍ പരിശോധന സൗജന്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്‌ച രാജ്യത്ത് 40,953 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചപ്പോള്‍ മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 2,982 പുതിയ കേസുകളാണ്.

Read Also: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE