പണം കണ്ടെത്തിയ സംഭവം; ജസ്‌റ്റിസ്‌ യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ സമിതി

പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്‌തികരമായ വിശദീകരണം നൽകാൻ യശ്വന്ത് ശർമയ്‌ക്ക് സാധിച്ചില്ലെന്ന് മൂന്നംഗ സമിതി ലോക്‌സഭാ സ്‌പീക്കറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

By Senior Reporter, Malabar News
Yashwant Verma
യശ്വന്ത് വർമ

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്‌തികരമായ വിശദീകരണം നൽകാൻ യശ്വന്ത് ശർമയ്‌ക്ക് സാധിച്ചില്ലെന്ന് മൂന്നംഗ സമിതി ലോക്‌സഭാ സ്‌പീക്കർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പരിശോധനയ്‌ക്ക്‌ സ്‌റ്റോർ റൂമിലെ തെളിവുകൾ മാറ്റാൻ ശ്രമിച്ചതായും അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. ഡെൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, 2025 മാർച്ച് 14നാണ് വർമയുടെ വീട്ടിൽ തീപിടിച്ചത്. തീ അണയ്‌ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്‌നിരക്ഷാസേന കണ്ടെത്തുകയായിരുന്നു.

ജസ്‌റ്റിസ്‌ വർമ ഇതിനകം രാജി സമർപ്പിച്ചതിനാൽ അദ്ദേഹത്തിന് എതിരെയുള്ള പുറത്താക്കൽ നടപടികൾ സാങ്കേതികമായി അപ്രസക്‌തമാണ്. രാജി നിയമ മന്ത്രാലയം ഇതുവരെ വിജ്‌ഞാപനം ചെയ്‌തിട്ടില്ല. ഡെൽഹി ഹൈക്കോടതി ജഡ്‌ജി ആയിരുന്ന യശ്വന്ത് വർമയെ ഈ വിവാദത്തെ തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് അദ്ദേഹം രാജിവെച്ചത്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE