മുംബൈ: ന്യൂസിലൻഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് മൽസരം ആരംഭിക്കുന്നത്. ഇംഗ്ളണ്ടിലെ സതാംപ്ടണിൽ വച്ചാണ് ഫൈനൽ നടക്കുക. ഓപ്പണർ മായങ്ക് അഗർവാൾ 15 അംഗ ടീമിലില്ല. ഇതോടെ ഫൈനലിൽ ഗില്ലും രോഹിത് ശർമയുമാകും ഓപ്പണർമാരായി എത്തുകയെന്ന് ഉറപ്പായി.
സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ടീമിലുണ്ട്. ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയും ടീമിൽ ഇടം പിടിച്ചു. ഈ ടീമിൽ നിന്നാവും അന്തിമ ഇലവനെ തിരഞ്ഞെടുക്കുക. ഇംഗ്ളണ്ടിലെ വേഗതയേറിയ പിച്ചിൽ ന്യൂസിലൻഡിന് നേരിയ മുൻതൂക്കമുണ്ട്. അവരുടെ നാട്ടിലെ സമാനമായ സാഹചര്യമാണ് ഇംഗ്ളണ്ടിലെ പിച്ചുകളിൽ ഉള്ളതെന്നത് ഇന്ത്യക്ക് തലവേദനയാകും. കെയിൻ വില്യംസണാണ് കിവീസിനെ നയിക്കുന്നത്.
ഇന്ത്യയുടെ 15 അംഗ സംഘം:
വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വിസി), രോഹിത് ശർമ, എസ് ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്
Read Also: സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു






































