കോഴിക്കോട്: യുവ വനിതാ ഡോക്ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ളാറ്റിലാണ് തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻസിയ അപസ്മാര രോഗത്തിന് മരുന്ന് കഴിക്കാറുണ്ട് എന്നാണ് വിവരം. അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്.
Most Read: ചൂട് കൂടി; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കി






































