ചൂട് കൂടി; സംസ്‌ഥാനത്ത്‌ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കി

ഷിഫ്റ്റ് വ്യവസ്‌ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്‌ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

By Trainee Reporter, Malabar News
rising temperature; An order has been issued to reorganize working hours in the state
Rep. Image
Ajwa Travels

തിരുവനന്തപുരം: വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു ഉത്തരവിറക്കി. സംസ്‌ഥാനത്ത്‌ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ക്രമീകരണം. രണ്ടു മാസത്തേക്കാണ് ക്രമീകരണം. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ലേബർ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെ മുതൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെയാണ് നിയന്ത്രണം. ഈ സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്‌ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്‌ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

അതേസമയം, സൂര്യാഘാത സാധ്യത ഇല്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത്, സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകളെയാണ് ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

Most Read: ‘ദീർഘകാലമായി അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതിയില്ല’; അയവ് വരുത്തി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE