കേരളത്തിൽ കൊടും ചൂട്; പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

By Trainee Reporter, Malabar News
Hottest Temperature
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതികഠിനമായ ചൂട് തുടരുന്നു. പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പും നൽകി. ഇന്ന് മുതൽ 26 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. പാലക്കാട് കുത്തനൂരിൽ സൂര്യാതപമേറ്റ് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചതിന് പിന്നാലെയാണ് കാലാവസ്‌ഥാ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയത്.

ഉഷ്‌ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ- ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക്  നയിച്ചേക്കാമെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങാൻ പാടില്ല.

26 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രിവരെയായിരിക്കും. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ആയിരിക്കും. സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടും.

Most Read| ‘സ്‌ഥാനാർഥിയാക്കണം; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE