മലപ്പുറം: എടിഎം കൗണ്ടറിനുള്ളിൽ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന യുവാവ് അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. തിരൂർ റോഡിലുള്ള എടിഎം കൗണ്ടറിനുള്ളിൽ രക്‌തം വാർന്ന് കുളിച്ചു കിടക്കുകയായിരുന്ന യുവാവിനെ കുറ്റിപ്പുറം സ്‌റ്റേഷനിലെ രാത്രി പട്രോളിങ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എടിഎം കൗണ്ടറിലെയും സമീപത്തെ കെട്ടിടത്തിലെയും സിസിടിവി ദൃശ്യങ്ങൾ കുറ്റിപ്പുറം പോലീസ് പരിശോധിച്ച് വരികയാണ്.
Most Read: അർഹമായ ജോലി നൽകണം, തലമുണ്ഡനം ചെയ്‌ത് കായിക താരങ്ങൾ; പ്രതിഷേധം






































