അർഹമായ ജോലി നൽകണം, തലമുണ്ഡനം ചെയ്‌ത് കായിക താരങ്ങൾ; പ്രതിഷേധം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: അർഹതപ്പെട്ട സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങൾ തലമുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചു. കേരളത്തിനായി ദേശീയ മൽസരങ്ങളിൽ അടക്കം പങ്കെടുത്ത 71ഓളം കായിക താരങ്ങൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലാണ്.

നിയമനം ലഭിക്കുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് കായികതാരങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. തല പകുതി മുണ്ഡനം ചെയ്‌തായിരുന്നു പ്രതിഷേധം.

വിഷയത്തിൽ ചർച്ച നടത്താമെന്ന് കായിക മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം ചർച്ചക്കായി പോയെങ്കിലും മന്ത്രിയെ കാണാനാകാതെ കായിക താരങ്ങൾക്ക് മടങ്ങേണ്ടി വന്നു.

സമരം ചെയ്യുന്ന തങ്ങളെ കാണാൻ പോലും ഇതുവരെ വകുപ്പുമന്ത്രി കൂട്ടാക്കിയിട്ടില്ല. അഞ്ചുതവണ മന്ത്രിയുടെ ഓഫിസിലേക്ക് പോയപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചുവിട്ടു. നൂറുശതമാനവും അർഹമായ ജോലിക്കായാണ് സമരം ചെയ്യുന്നത്. സർക്കാരിന്റെ അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സമരക്കാർ പറഞ്ഞു.

580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ, 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചില്ല. ഇനിയും തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്‌തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും സമരക്കാർ പറഞ്ഞു.

Also Read: റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകളിൽ മാറ്റമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE