തിരുവനന്തപുരം: പഞ്ചായത്ത് ലൈബ്രേറിയൻ സമരം 45 ദിവസം കടന്നു. ലൈബ്രേറിയൻ നിയമനം പൂർണമായും പിഎസ്‌സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. വിഷുദിനമായ ഇന്ന് രാവിലെ തന്നെ സെക്രട്ടറിയേറ്റിന് മുന്നിലെത്തി കണിയൊരുക്കിയ ഉദ്യോഗാർഥികൾ നട്ടുച്ചക്ക് നടുറോഡിലിരുന്ന് സദ്യയുണ്ട്.
താൽകാലിക നിയമനങ്ങൾ നിർത്തണമെന്നും കരാർ അടിസ്‌ഥാനത്തിൽ നിയമിച്ച ജീവനക്കാരെ പിരിച്ചുവിടണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ തങ്ങൾക്ക് ജോലി ലഭിക്കുമെന്ന കാര്യം ഉറപ്പാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. ന്യായമായ ആവശ്യമാണ് തങ്ങൾ ചോദിക്കുന്നതിനും വീട്ടിലിരുന്ന് വിഷു ആഘോഷിക്കേണ്ട ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
Most Read: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്