കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി

By Trainee Reporter, Malabar News
Young man killed in bomber in Kannur; Inquest proceedings completed
Ajwa Travels

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്‌ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്കുള്ള സംഘം പോയ ശേഷമാണ് ബോംബ് പൊട്ടിയത്.

വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന ബോംബ് പൊട്ടിയതാണോ, ഇവർക്ക് നേരെ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. എന്നാൽ, സ്‌ഥലത്ത്‌ ഉണ്ടായിവരുന്നവർ ബോംബെറിഞ്ഞതായാണ് വ്യക്‌തമാക്കിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കല്ല് ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സംഭവസ്‌ഥലത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. പോലീസ് സ്‌ഥലത്ത്‌ ഉള്ളപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. പോലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. ഇരുകൂട്ടരും ഉന്തും തള്ളുമുണ്ടായി. തുടർന്ന് സ്‌ഥലത്ത്‌ ഉണ്ടായിരുന്ന പോലീസ് സ്‌ഥിതി നിയന്ത്രണ വിധേയമാക്കി.

Most Read: ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE