പറയാൻ പോകുന്നത് മൗഗ്ളിയെക്കുറിച്ചോ അല്ലെങ്കിൽ അത്തരത്തിൽ കട്ടിൽ വസിക്കുന്ന ആളെക്കുറിച്ചോ അല്ല, ഒരു കൂട്ടം സിംഹങ്ങൾക്കൊപ്പം കാനനപാതയിലൂടെ സഞ്ചരിക്കുന്ന യുവതിയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോയെ കുറിച്ചാണ് പറയാൻ പാകുന്നത്.
സഫാരി ഗാലറി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട, ആഫ്രിക്കയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഒരു യുവതി സിംഹ കൂട്ടങ്ങൾക്ക് ഒപ്പം കാട്ടിലൂടെ ആസ്വദിച്ച് നടക്കുന്നതാണ് വീഡിയോ. മുന്നിൽ സിംഹങ്ങളും പിറകിലായി യുവതിയും നടന്നു നീങ്ങുന്നത് വീഡിയോയിൽ കാണാം. നടക്കുന്നതിനിടെ ഒരു സിംഹത്തിന്റെ വാലിലും യുവതി പിടിക്കുന്നുണ്ട്.
“നിങ്ങളുടെ ജീവനെ ഭയപ്പെടുത്തുന്ന ഒരു കാര്യം ഇടക്കിടെ ചെയ്യുക. നിങ്ങൾ ഇത് പരീക്ഷിക്കുമോ?” എന്ന അടിക്കുറിപ്പോടെ ആണ് സഫാരി ഗാലറി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയെയും യുവതിയെയും കുറിച്ച് ചോദ്യങ്ങളുമായി എത്തിയത്.
ഈ യുവതി കാടിനോട് ചേർന്നുള്ള ഏതെങ്കിലും ഗ്രാമത്തിലെ താമസക്കാരിയോ വന്യജീവി പ്രേമിയോ അല്ലെന്നാണ് റിപ്പോർട്. സ്കൈ എന്ന പേരിലുള്ള ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഇവരൊരു ആഡംബര സഞ്ചാരി ആണെന്ന് വ്യക്തമാകുന്നതായി ഇന്ത്യ ടുഡേ റിപ്പോർട് ചെയ്തു.
എന്തായാലും സാഹസികത നിറഞ്ഞ ഈ വീഡിയോയുടെ യാഥാർഥ്യം അന്വേഷിച്ചു പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
View this post on Instagram
Most Read: 192ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജൊനാഥൻ








































