കോഴിക്കോട്: പാലാഴിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന മാരകമായ മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22)യാണ് എക്സൈസിന്റെ പിടിയിലായത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് റേഞ്ച് ഓഫിസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കോവിഡ് കാലത്ത് ഫ്ളാറ്റിൽ ഒതുങ്ങിക്കഴിയുന്ന യുവാക്കളെയും കോഴിക്കോട് നിശാ പാർട്ടി സംഘാടകരെയും ലക്ഷ്യം വെച്ച് ആലുവയിൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.
Must Read: കശ്മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ






































