എറണാകുളം: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി മൂലങ്കുഴിയിൽ ബിനോയ് സ്‌റ്റാൻലിയാണ് മരിച്ചത്. എറണാകുളം തോപ്പുംപടിയിലെ കടയിൽ കയറിയാണ് യുവാവിനെ കുത്തിക്കൊന്നത്. അയൽവാസി അലൻ എന്നയാളാണ് കുത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്‌ഥ്യമുള്ളതായി സംശയിക്കുന്നു.
കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടയിലേക്ക് കയറിവന്ന പ്രതി യാതൊരു പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് പലതവണ ബിനോയിയെ കുത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അതിക്രൂരമായി യുവാവിനെ കുത്തിക്കൊന്ന ശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയിൽ തിരുകിയ ശേഷം പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
കുത്തേറ്റ് നിലത്ത് വീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് കൊലപാതകം നടന്നത്. വാക്കുതർക്കത്തിനിടെയാണ് അലൻ ബിനോയിയെ കുത്തിയത്. സംഭവത്തിന് ശേഷം അലൻ രക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read| ‘മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ’; പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതിക്കായി അന്വേഷണം









































