ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ 25കാരനായ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബിജെപി യുവമോർച്ചയുടെ (ബിജെവൈഎം) ജനറൽ സെക്രട്ടറി കൃഷ്‌ണ യാദവാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് ലോക്കൽ പോലീസിന് സംഭവത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചത്.
സിക്കന്ദ്ര റാവു അസംബ്‌ളി മണ്ഡലത്തിലെ ഗൗസ്ഗഞ്ച് മൊഹല്ല പ്രദേശത്തെ വീടിനുള്ളിലാണ് കൃഷ്‌ണ യാദവിന് വെടിയേറ്റത്. വെടിയേറ്റ് കിടന്ന കൃഷ്‌ണ യാദവിനെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
കൃഷ്‌ണ യാദവിന്റെ തലയിലാണ് വെടിയേറ്റത്. യാദവിന്റെ വസതിയുടെ ഒന്നാം നിലയിൽ രക്‌തത്തിന്റെ പാടുകൾ കണ്ടെത്തിയതായി ഹത്രസ് പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്‌ഥലത്തുനിന്നും ഒരു നാടൻ പിസ്‌റ്റളും ഒഴിഞ്ഞ വെടിത്തിര കൂടും കണ്ടെടുത്തിട്ടുണ്ട്.
കൃഷ്‌ണ യാദവ് വെടിയേറ്റ് മരിച്ചെന്ന വാർത്ത പരന്നതു മുതൽ സിക്കന്ദ്ര റാവു മണ്ഡലത്തിലെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. “ഇത് ആത്‍മഹത്യയാകാൻ വഴിയില്ല, എന്റെ സഹോദരൻ കൊല്ലപ്പെട്ടു, തലക്കാണ് വെടിയേറ്റത്,”- യാദവിന്റെ ബന്ധു രേഷം പാൽ പറഞ്ഞു. ഹത്രസ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തും. കൃഷ്‌ണ യാദവ് ബിജെപി യുവമോർച്ചയുടെയും ഹിന്ദു യുവ വാഹിനിയുടെയും പ്രവർത്തകനായിരുന്നു എന്നും രേഷം പാൽ പറഞ്ഞു.
उक्त प्रकरण के संबंध में पुलिस अधीक्षक हाथरस की बाइट – @Uppolice @dgpup @adgzoneagra pic.twitter.com/5rEaz6lyuw
— HATHRAS POLICE (@hathraspolice) February 20, 2022
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ







































