ന്യൂ ഡെൽഹി: കേന്ദ്ര സായുധ സേനയിലെ 25000ത്തിൽ അധികം അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഇവരിൽ 100 പേർ മരണപ്പെടുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ. ലോകസഭയിൽ നൽകിയ കണക്കുകൾ അനുസരിച്ച് 25,418 സേനാംഗങ്ങൾക്കാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 100 പേർ മരണത്തിനു കീഴടങ്ങി.
ആകെ രോഗബാധിതരിൽ 64 ശതമാനവും സിആർപിഎഫ്, ബിഎസ്എഫ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മരണപ്പെട്ടവരിൽ 35 പേർ സിആർപിഎഫ് ജവാന്മാരാണ്. സിഐഎസ്എഫ് (25), ബിഎസ്എഫ് (23) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
Parliament News: ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം
82,70 സിആർപിഎഫ് ജവാന്മാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്, ബിഎസ്എഫിലും 8000ത്തിൽ അധികം കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ 3000 കേസുകളും സ്ഥിരീകരിച്ചു. ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉള്ളവരാണ് മരണപ്പെട്ടവരിൽ ഏറെയും എന്നാണ് സേന നൽകുന്ന വിശദീകരണം. കാൻസർ, ടിബി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉള്ളവരാണ് മരണപ്പെട്ടതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.







































