ചെന്നൈ: ചെന്നൈയിലെ സാംസങ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന 1800 തൊഴിലാളികളിൽ 1000 തൊഴിലാളികളെങ്കിലും കഴിഞ്ഞ ആഴ്‌ചമുതൽ ഫാക്‌ടറിക്ക് സമീപമുള്ള താൽക്കാലിക ടെന്റുകളിൽ ഉയർന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയാണ്.
ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട നടത്തിയ മാർച്ചിന് അനുമതിയില്ലായിരുന്നു എന്നപേരിലാണ് ചെന്നൈയുടെ കാഞ്ചീപുരത്തെ പ്രാന്തപ്രദേശത്തുള്ള സാംസങ് ഇലക്ട്രോണിക്‌സ് ഫാക്‌ടറിയിലെ നൂറിലധികം തൊഴിലാളികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതെന്ന് വാർത്തകൾ പറയുന്നു.
കാഞ്ചീപുരത്തെ ഈ ഫാക്‌ടറി സാംസങ്ങിന്റെ വാർഷിക ഇന്ത്യൻ വരുമാനമായ 12 ബില്യൺ യുഎസ് ഡോളറിൻ്റെ മൂന്നിലൊന്ന് ഉണ്ടാക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, “എല്ലാ പ്രശ്‌നങ്ങളും എത്രയും വേഗം പരിഹരിക്കാൻ“ ചെന്നൈ പ്ളാന്റിലെ തൊഴിലാളികളുമായി ചർച്ച ആരംഭിച്ചതായി സാംസങ് വെള്ളിയാഴ്‌ച പറഞ്ഞിരുന്നു.
അതിനിടെ, ചെന്നൈയിൽ പണിമുടക്കിയ തൊഴിലാളികളെ പിന്തുണച്ച് ഡിഎംകെയുമായി ബന്ധമുള്ള 12 യൂണിയൻ ഗ്രൂപ്പുകൾ ബുധനാഴ്‌ച പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
MOST READ | വയനാട്ടിൽ 359 പേരുടെ സംസ്‌കാര ചെലവ് 2.75 കോടി!