ചാർജിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റ സ്‍മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.

By Trainee Reporter, Malabar News
Mobile-blast in palakkad
Representational Image
Ajwa Travels

പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം. ( Samsung Phone Exploded in Palakkad) പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റ സ്‍മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. വീടിനകത്തെ മുറിയിൽ കുത്തിയിട്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. റൂമിലെ ഫർണിച്ചർ ഉൾപ്പടെ കത്തിനശിച്ചു. അപകടത്തിൽ തലനാരിഴയ്‌ക്കാണ് ഷിജു രക്ഷപ്പെട്ടത്.

ഇതേ റൂമിൽ ഷിജു പനി പിടിച്ചു കിടപ്പിലായിരുന്നു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്‌ദം കേട്ടുണർന്ന ഷിജു മകന് പിന്നാലെ വാതിലടച്ചു പുറത്തേക്ക് പോയി. അൽപ്പസമയത്തിന് ശേഷമാണ് മുറിയിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടത്. തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിലാകെ തീപടർന്നത് കണ്ടത്. ഇലക്‌ട്രീഷ്യനായ ഷിജു ഉടൻ തന്നെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്‌ത്‌ തീയണക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്ക് വീണതാണ് തീ ആളിപടരാൻ കാരണമായത്. റൂമിനകത്തെ കിടക്ക, കട്ടിൽ, ഹോം തിയേറ്റർ, അലമാര, ടിവി, 5500 രൂപ തുടങ്ങി പേഴ്‌സിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ രേകഖകൾ വരെ കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്‌ടമാണ് പ്രാഥമികമായി കണക്കാക്കിയത്. അപകടസമയത്ത് ഷിജുവിന്റെ ഭാര്യയും രണ്ടു മക്കളും പുറത്തായിരുന്നതിനാൽ ആർക്കും പരിക്കില്ല. തീയണക്കുന്നതിനിടെ ഷിജുവിന്റെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്.

സുഹൃത്തായ മോഹനന്റെ ഫോൺ തനിക്ക് ഉപയോഗിക്കാൻ തന്നിരുന്നു. സാംസങ് ഗ്യാലക്‌സി A03 കോർ എന്ന ഫോണായിരുന്നു അത്. ഈ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു. രണ്ടു വർഷം മുമ്പാണ് ഒരു മൈക്രോ ഫിനാൻസ് സ്‌ഥാപനത്തിൽ നിന്ന് സുഹൃത്തായ മോഹനൻ ഈ ഫോൺ വാങ്ങിയത്. സുഹൃത്തിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങിയ ശേഷം രണ്ടാം തവണ ചാർജ് ചെയ്യാനിട്ടപ്പോഴാണ് അപകടം ഉണ്ടായതെന്നും ഷിജു വ്യക്‌തമാക്കി. എന്നാൽ, അപകടകാരണം വ്യക്‌തമല്ല. സംഭവത്തിൽ ചിറ്റൂർ പോലീസിൽ പരാതി നൽകിയതായും ഷിജു അറിയിച്ചു.

Most Read| ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE