മാൽഡ: പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വൻ ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇതേത്തുടർന്ന് മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്‌ചന്ദ്രപുർ സ്വദേശികളായ ഇരുവർക്കും പാടത്ത് പണിയെടുക്കവേയാണ് ഇടിമിന്നലേറ്റത്. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയാണ് ഇന്ന് പെയ്‌തത്. അതിനിടെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം രണ്ടുലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| പന്തീരാങ്കാവ് ഗാർഹിക പീഡനം; സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ