ഇറാനിൽ ഒറ്റദിവസം 12 വധശിക്ഷ; തൂക്കിലേറ്റിയവരിൽ ഒരു സ്‌ത്രീയും

By News Desk, Malabar News
12 executions in one day in Iran; A woman was among those hanged
Representational Image
Ajwa Travels

പാരിസ്: ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. 11 പുരുഷൻമാരെയും ഒരു സ്‌ത്രീയെയുമാണ് ഭരണകൂടം തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്‌ച വധശിക്ഷക്ക് വിധേയരായതെന്ന് നോർവേ ആസ്‌ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു.

സിസ്‌ഥാൻ- ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ സഹേദാൻ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. 2019ൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ സ്‌ത്രീയെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ന്യൂനപക്ഷമായ സുന്നി വിഭാഗത്തിൽ പെട്ടവരാണ് വധിക്കപ്പെട്ട എല്ലാവരും. സംഭവത്തെ കുറിച്ച് ഇറാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

ന്യൂനപക്ഷങ്ങൾക്ക് എതിരെ ഇറാൻ ഭരണകൂടത്തിന്റെ നിലപാടുകൾ ആശങ്കാജനകമാണെന്നാണ് മനുഷ്യാവകാശ സംഘടനയുടെ വിലയിരുത്തൽ. 333 പേരുടെ വധശിക്ഷ കഴിഞ്ഞ വർഷം ഇറാൻ ഭരണകൂടം നടപ്പിലാക്കിയിരുന്നു. വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ ആംനസ്‌റ്റി ഇന്റർനാഷണലും ആശങ്ക രേഖപ്പെടുത്തി.

Most Read: സ്വപ്‌നക്കെതിരെ കേസെടുക്കാൻ നീക്കം; പരാതി നൽകി കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE