പാലക്കാട്: ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ ഉല്‍ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ‘കില’ യാണ് നിർവഹണ ഏജന്‍സി.
Malabar News: കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
നേരത്തെ ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ടെന്‍ഡര്‍ ആയിട്ടുള്ളത്. 3 കോടി ചെലവില്‍ 25 വിദ്യാലയങ്ങളുടെ കൂടി വിശദമായ പദ്ധതി തയാറായി വരികയാണ്. ‘ഇന്‍കെല്‍’ ആണ് ഇതിനായുള്ള നിര്‍മാണ ഏജന്‍സി.







































