5ജി ലേലം ഈ വർഷം; സേവനം ഉടൻ ലഭ്യമാകുമെന്ന് ധനമന്ത്രി

By Desk Reporter, Malabar News
5G-service
Rep. Image
Ajwa Travels

ന്യൂഡെൽഹി: 5ജി ലേലം ഈ വർഷം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി. 5ജി സ്‌പെക്‌ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് അറിയിച്ച ധനമന്ത്രി അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവുമെന്നും വ്യക്‌തമാക്കി.

2025 ഓടെ ഗ്രാമങ്ങളെ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5ജിക്ക് വേണ്ട അടിസ്‌ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കൂടാതെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവ്വകലാശാല സ്‌ഥാപിക്കും. കോവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഈ പ്രശ്‌നം പരിഹരിക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം നിക്ഷേപത്തിനായി പുത്തന്‍ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്രബജറ്റ്. ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോൽസാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയ്‌ക്ക് പുതിയ ഡിജിറ്റല്‍ കറന്‍സി ഉണ്ടാകുമെന്നും പ്രഖ്യാപനമുണ്ട്.

Most Read: സ്വയം വിരമിച്ച് ഇഡി മുന്‍ ജോ. ഡയറക്‌ടര്‍; ബിജെപി സ്‌ഥാനാര്‍ഥിയായേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE