സ്വയം വിരമിച്ച് ഇഡി മുന്‍ ജോ. ഡയറക്‌ടര്‍; ബിജെപി സ്‌ഥാനാര്‍ഥിയായേക്കും

By News Bureau, Malabar News
Ajwa Travels

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) മുൻ ജോയിന്റ് ഡയറക്‌ടർ രാജേശ്വർ സിങ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. സ്വമേധയ വിരമിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് അദ്ദേഹം വിആർഎസ് എടുത്തത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപുറിലെ ബിജെപി സ്‌ഥാനാർഥിയായി അദ്ദേഹം മൽസരിക്കുമെന്നാണ് സൂചന.

സ്വമേധയാ വിരമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്‌ത്തി രാജേശ്വർ ട്വീറ്റ് ചെയ്‌തു.

ഇന്ത്യയെ ലോക ശക്‌തിയാക്കാൻ പ്രയത്‌നിക്കുന്നവരാണ് നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നദ്ദ, യോഗി ആദിത്യനാഥ് എന്നിവരെന്നും അവരോടൊപ്പം രാഷ്‍ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും രാജേശ്വർ സിങ് ട്വീറ്റിൽ വ്യക്‌തമാക്കി. ഉത്തർപ്രദേശ് പോലീസിൽ പ്രവർത്തിക്കുന്ന കാലത്ത് സ്‍ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ നീതി നടപ്പാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2ജി സ്‌പെക്‌ട്രം, അഗസ്‌താവെസ്‌റ്റ് ലാൻഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു രാജേശ്വർ. ഇഡിയിൽ പ്രവർത്തിക്കുന്ന കാലത്ത് ഉന്നത സ്‌ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരേയും അഴിക്കുള്ളിലാക്കാൻ കഴിഞ്ഞുവെന്നും രാജേശ്വർ സിങ് ട്വീറ്റിൽ പറയുന്നു.

അതേസമയം ഇഡിയിൽ നിന്ന് വിരമിച്ച് ബിജെപിയിൽ ചേരുന്നത് മാതൃസ്‌ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന് രാജേശ്വർ സിങ്ങിന്റെ പേരെടുത്ത് പറയാതെ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എംപി വിമർശിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു എംപിയുടെ വിമർശനം.

Most Read: ബജറ്റ് അവതരണം തുടങ്ങി; കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്‌ജം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE