ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നും രക്ഷാദൗത്യത്തിന്റെ ഭാഗമായി താജികിസ്‌ഥാനിൽ എത്തിച്ച ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. 78 ഇന്ത്യക്കാർ അടങ്ങുന്ന വിമാനമാണ് താജികിസ്‌ഥാനിൽ നിന്നും ഡെൽഹിയിൽ എത്തിയത്. ഇതിൽ മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റയും ഉൾപ്പെടുന്നുണ്ട്.
കൂടാതെ ഇന്ന് ഇന്ത്യയിലെത്തിയ ആളുകളിൽ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ 8 അംഗങ്ങളും ഉണ്ട്. ഒപ്പം ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ ആളുകളെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും, വി മുരളീധരനും, ബിജെപി നേതാക്കളും എത്തിയിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന ഗുരു ഗ്രന്ഥസാഹിബിന്റെ പകർപ്പ് ആചാരപരമായി മന്ത്രിമാർ ഏറ്റുവാങ്ങി. തുടർന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ നേതൃത്വത്തിൽ പകർപ്പുകൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചു.
Read also: പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ







































