തിരുവനന്തപുരത്ത് 9 വാര്‍ഡുകൾ സിക ഭീതിയിൽ

By Desk Reporter, Malabar News
Zika-Virus in Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: നഗരസഭയിലെ 9 വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളാണ്.

ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. കൊതുക് നിര്‍മാര്‍ജനം കാര്യക്ഷമമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്‌മകൾ പരിഹരിക്കുമെന്ന് ഡിഎംഒ കെഎസ് ഷിനു പറഞ്ഞു.

സിക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ജില്ലാ കളക്‌ടർ നവജ്യോത് ഖോസയുമായി കൂടിക്കാഴ്‌ച നടത്തി. സിക പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘം കേരളത്തില്‍ തുടരും.

ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തുന്നുണ്ട്. പരിസര മലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം പറഞ്ഞു. വൈറസ് ബാധിത മേഖലകളില്‍ നിന്നയച്ച കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ഇന്ന് പുറത്ത് വരും.

Most Read:  ചർച്ച പരാജയം, എല്ലാ കടകളും നാളെ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE