ഇടുക്കി: കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ സംസ്കാര ചടങ്ങുകൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഏറ്റെടുത്തു. എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് മണ്ഡലത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്തുന്നത്. ഇതിനായി ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രത്യേക കോർഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുത്തനെ ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി. ഇതോടെയാണ് ഡീൻ കുര്യാക്കോസും കൂട്ടരും രംഗത്തെത്തിയത്. കൂടുതൽ യുവാക്കളെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഇടുക്കി എംപിയുടെ നേതൃത്വത്തിൽ സന്നദ്ധ സേനക്ക് രൂപം നൽകിയത്. ദുരന്ത നിവാരണ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് സേനയിലെ അംഗങ്ങള്‍.
Also Read: കോവിഡ് പ്രതിരോധം; രണ്ടാഴ്ച അടിയന്തര ലോക്ക്ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ







































