മലപ്പുറം: ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തി ജുമുഅ നമസ്കരിച്ച് വിശ്വാസികളും നേതൃത്വം നൽകി ‘മഅ്ദിന്‍’ ഗ്രാന്റ് മസ്ജിദ് മഹല്ലു ഭാരവാഹികളും റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ധന്യമാക്കി.
കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചാണ് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് മാതൃകയായത്. “റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് നിർദ്ദേശിക്കപ്പെട്ട ആളുകളെ മാത്രം പ്രവേശിപ്പിച്ചായിരുന്നു ജുമുഅ നമസ്കാരം നടത്തിയത്. വിശ്വാസികളും ജുമുഅക്കെത്തിയത് കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടായിരുന്നു“; മസ്ജിദ് ഭാരവാഹികൾ പറഞ്ഞു.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിൽ സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി ജുമുഅ പ്രഭാഷണത്തിന് നേതൃത്വം നല്കി. ആരോഗ്യ സംരക്ഷണം ഇസ്ലാമിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു കാലഘട്ടത്തിൽ പള്ളിയില്‍ വരാന്‍ സാധിക്കാത്തവര്‍ നിരാശരാവേണ്ടതില്ലെന്നും ഇബ്റാഹീം ബാഖവി വ്യക്തമാക്കി.
മഹാമാരിയുടെ മോചനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണിതെന്നും ബാഖവി വിശ്വാസികളെ ഉണര്‍ത്തി. കോവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാർഥനക്കും ഇദ്ദേഹം നേതൃത്വം നല്കി.
Most Read: ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം







































