ആരോഗ്യ സംരക്ഷണം പ്രധാന ആരാധന, പള്ളിയില്‍ വരാത്തതിൽ നിരാശരാവേണ്ട; ഇബ്‌റാഹീം ബാഖവി

By Desk Reporter, Malabar News
Madin grand masjid Covid Namaz
മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ഇന്ന് നടന്ന ജുമുഅയിൽ നിന്നുള്ള ചിത്രം

മലപ്പുറം: ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തി ജുമുഅ നമസ്‌കരിച്ച് വിശ്വാസികളും നേതൃത്വം നൽകി ‘മഅ്ദിന്‍’ ഗ്രാന്റ് മസ്‌ജിദ്‌ മഹല്ലു ഭാരവാഹികളും റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ച ധന്യമാക്കി.

കോവിഡ് വ്യാപന പാശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചാണ് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദ്‌ മാതൃകയായത്. റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ചയായ ഇന്ന് നിർദ്ദേശിക്കപ്പെട്ട ആളുകളെ മാത്രം പ്രവേശിപ്പിച്ചായിരുന്നു ജുമുഅ നമസ്‌കാരം നടത്തിയത്. വിശ്വാസികളും ജുമുഅക്കെത്തിയത് കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടായിരുന്നു; മസ്‌ജിദ്‌ ഭാരവാഹികൾ പറഞ്ഞു.

മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി ജുമുഅ പ്രഭാഷണത്തിന് നേതൃത്വം നല്‍കി. ആരോഗ്യ സംരക്ഷണം ഇസ്‌ലാമിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു കാലഘട്ടത്തിൽ പള്ളിയില്‍ വരാന്‍ സാധിക്കാത്തവര്‍ നിരാശരാവേണ്ടതില്ലെന്നും ഇബ്‌റാഹീം ബാഖവി വ്യക്‌തമാക്കി.

മഹാമാരിയുടെ മോചനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണിതെന്നും ബാഖവി വിശ്വാസികളെ ഉണര്‍ത്തി. കോവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാർഥനക്കും ഇദ്ദേഹം നേതൃത്വം നല്‍കി.

പൂർണ്ണ വായനയ്ക്ക്

Most Read: ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്‌ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE