തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയ രൂപരേഖ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ തലവനായ എട്ടംഗ കമ്മിറ്റിയാണ് സ്‌കോർ നിർണയിക്കുക. കമ്മിറ്റിയെ നിയമിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി.
ഓരോ വിഷയത്തിലും ക്‌ളാസ് പരീക്ഷകൾ അടിസ്‌ഥാനമാക്കി 80 മാർക്കും ഇന്റേണൽ അസെസ്‌മെന്റിന് 20 മാർക്കുമാണുള്ളത്. മൂല്യനിർണയത്തിൽ പക്ഷാപാതമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മാർക്ക് നൽകുന്നതിൽ ക്രമക്കേടുണ്ടായാൽ സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്‌ഇ മുന്നറിയിപ്പ് നൽകുന്നു.
Also Read: എന്താണ് 144? എന്താണ് കർഫ്യൂ? എന്തിനാണ് 144 ? തെറ്റിച്ചാലുള്ള ശിക്ഷയെന്താണ്?






































