കുന്നത്തുനാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കുന്നത്തുനാട്ടിൽ ട്വിന്റി-20 തിരിച്ചടി നേരിടുന്നു. വിജയം ഉറപ്പിച്ച് മൽസര രംഗത്ത് ഇറങ്ങിയ ട്വന്റി-20 ഇവിടെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോ. സുജിത് പി സുരേന്ദ്രനായിരുന്നു ട്വന്റി-20യുടെ സ്‌ഥാനാർഥി.
നിലവിൽ കോണ്‍ഗ്രസ് സ്‌ഥാനാർഥി വിപി സജീന്ദ്രനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. പിവി ശ്രീനിജനാണ് രണ്ടാം സ്‌ഥാനത്ത് തുടരുന്നത്.
Also Read: തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാമത്






































