തിരുവനന്തപുരം : സംസ്‌ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടിക്ക് അട്ടിമറി വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയിരുന്ന നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി കൊണ്ടാണ് വി ശിവൻകുട്ടി മുന്നേറിയത്. 5,750 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം നേമത്ത് വിജയം സ്വന്തമാക്കിയത്.
നേമത്തെ പരാജയത്തോടെ ബിജെപി കേരളത്തിലെ തങ്ങളുടെ അക്കൗണ്ട് പൂട്ടിയിരിക്കുകയാണ്. ഒപ്പം തന്നെ ഏറെ പ്രാധാന്യത്തോടെയാണ് കെ മുരളീധരൻ യുഡിഎഫ് സ്‌ഥാനാർഥിയായി നേമത്ത് മൽസരിച്ചത്. എന്നാൽ അദ്ദേഹം മൂന്നാം സ്‌ഥാനത്തേക്ക് തള്ളപ്പെടുകയാണ് ഉണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തി കൊണ്ടാണ് ബിജെപി സ്‌ഥാനാർഥിയായ ഒ രാജഗോപാൽ നേമത്ത് വിജയിച്ചത്. ഇതോടെയാണ് സംസ്‌ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നത്. എന്നാൽ അതിന് പകരം വീട്ടിക്കൊണ്ട് തന്നെയാണ് വി ശിവൻകുട്ടി ഇത്തവണ അതേ മണ്ഡലം ബിജിപിയുടെ കയ്യിൽ നിന്നും തിരിച്ചു പിടിച്ചിരിക്കുന്നത്.
Read also : ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനിയുടെ ലീഡ് നില ഉയർന്നുതന്നെ






































