തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സാങ്കേതിക സർവകലാശാല. സിൻഡിക്കേറ്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ചത്തേക്ക് ക്ളാസുകൾ നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അനുമതി നൽകിയത്. വിവിധ വിദ്യാർഥി സംഘടനകൾ ഉൾപ്പടെയുള്ളവരും ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു. മെയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചു.
Read also: ഓക്സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്തമാക്കി ലീഗൽ മെട്രോളജി വകുപ്പ്







































