കൊച്ചി: ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിന്റെ ഒന്നാം ദിവസം എറണാകുളം റൂറൽ ജില്ലയിൽ ഉച്ചവരെ 136 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് 42 പേരാണ് ജില്ലയിൽ മാത്രം അറസ്‌റ്റിലായത്. 60 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്‌തു. മാസ്‌ക് ധരിക്കാത്തതിന് 298 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 346 പേർക്കെതിരെയും നടപടിയെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഡ്രോൺ നിരീക്ഷണം നടത്തി. ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചാണ് പരിശോധന. ക്വാറന്റീനിൽ കഴിയുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഭക്ഷണവും, മരുന്നും പൊലീസ് എത്തിച്ചു നൽകുന്നുണ്ട്.
Read also: മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് വിള്ളൽ








































