മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ല; ലോക്‌നാഥ് ബെഹ്റ

By Syndicated , Malabar News
press-police-pass
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിറക്കി. മാദ്ധ്യമ പ്രവര്‍ത്തകരുടെ യാത്രക്ക് സ്‌ഥാപനത്തിന്റെ ഐഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ളബ് ഐഡി കാര്‍ഡ് എന്നിവ മതിയാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ട്രിപ്പിൾ ലോക്ക്‌ഡൗണിലുള്ള ജില്ലകളിലൂടെ യാത്ര ചെയ്യുന്നതിന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസ് പാസ് എടുക്കണമെന്ന് കഴിഞ്ഞ ശനിയാഴ്‌ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാൽ ഈ നിര്‍ദേശം ജില്ലകള്‍ കടന്ന് ദിവസവും ജോലിക്കെത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ഏറെ ബുദ്ധിമുട്ടിലാക്കി.

അവശ്യസേവന വിഭാഗത്തില്‍ പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നിരിക്കേ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് പാസ് ആവശ്യപ്പെടുന്നത് ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവിയുടെ ഉത്തരവ്.

Read also: ട്രിപ്പിൾ ലോക്ക്‌ഡൗൺ; എറണാകുളത്ത് മാത്രം 42 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE