ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22 സംസ്‌ഥാനങ്ങളിൽ പ്രതിദിനം രോഗ ബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്‌തി നേടുന്നുവെന്നും മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ 15 ദിവസമായി മൊത്തം കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്‌തി നിരക്ക് ഇപ്പോൾ 87.76 ശതമാനമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ 3.58 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്.
അതേസമയം, ആന്ധ്രാ പ്രദേശ്, ബംഗാൾ, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുന്നുണ്ട്. രാജ്യത്തെ 382 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. തമിഴ്‌നാട്ടിലെ കേസുകൾ ഇപ്പോഴും ആശങ്കാജനകമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബ്ളാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്ന് കൂടുതൽ കമ്പനികൾ നിർമിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങൾ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്‌കരിക്കണം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സമിതികൾ രൂപീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
Most Read: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ







































